ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞു; മൂന്നു പേർ മരിച്ചു
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്. യാത്ര കഴിഞ്ഞ് തഞ്ചാവൂരില്‍ നിന്നും മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. മാവേലിക്കര ഡിപ്പോയില്‍ നിന്നും ഇന്നലെ മൂന്ന് മണിക്ക് പുറപ്പെട്ടതാണ് സംഘം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് പൊട്ടി വാഹനം അപകടത്തിൽ പെട്ടെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം 30 അടി അടിയോളം താഴ്ചയിലേക്ക് ബസ് പോയെന്നാണ് വിവരം.
ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നു വെന്നും യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റവരെ പീരുമേട്, മുണ്ടക്കയം ആശുപത്രികളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
Summary: KSRTC bus overturns 30 feet in Idukki; Three people died