സംസ്ഥാന സമര പ്രചരണ ജാഥയുമായി കെ.എസ്.ആർ.ടി എംപ്ലോയീസ് അസ്സോസിയേഷൻ; വടകരയിൽ സ്വീകരണം നൽകി
വടകര: കെ.എസ്.ആർ.ടി എംപ്ലോയീസ് അസ്സോസിയേഷൻ്റെ സംസ്ഥാന സമര പ്രചരണ ജാഥയ്ക്ക് വടകരയിൽ സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ സ.വി.കെ. വിനു അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, കെ.എസ്.ആർ.ടി എംപ്ലോയിസ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. ശശികല എന്നിവർ സംസാരിച്ചു. സ്വീകരണ പരിപാടിയിൽ സ്വാഗത സംഘം കൺവീനർ സ:സി.പി ജയൻ സ്വാഗതം പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം പി.സി.സുരേഷ്, വടകര ഏരിയ പ്രസിഡൻ്റ് വേണു കക്കട്ടിൽ, വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികൾ, സർവ്വിസ് സംഘടന പ്രതിനിധികൾ പെൻഷനേഴ്സ് അസോസ്സിയേഷൻ പ്രതിനിധികൾ, കെ.എസ്.ആർ.ടി.സി തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
Summary: KSRT Employees Association with the State Strike Campaign