ഇനി രാത്രിയും ദേവിയ്ക്ക് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം; കെഎസ്ഇബി ജീവനക്കാര്‍ മുന്നിട്ടിറങ്ങി, മുളിയങ്ങല്‍ സ്വദേശിയുടെ വീട്ടില്‍ വൈദ്യുതിയെത്തി
പേരാമ്പ്ര: ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിച്ചെങ്കിലും വയറിംഗ് പൂര്‍ത്തീകരിക്കാനാവാതെ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചു നല്‍കി കെഎസ്ഇബി ജീവനക്കാര്‍. മുളിങ്ങല്‍ രാവാരിച്ചിണ്ടി ദേവിയുടെ വീട്ടിലാണ് പേരാമ്പ്ര കെഎസ്ഇബി സൗത്ത് സെക്ഷനിലെ ജീവനക്കാര്‍ സൗജന്യമായി വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി സൗകര്യം ഒരുക്കിയത്.
വീട് ലഭിച്ചെങ്കിലും വയറിംഗ് കഴിയാത്തതിൻ്റെ പേരില്‍ കുടുംബം ഏറെ പ്രയാസം അനുഭവിക്കുകയായിരുന്നു. സന്ധ്യയായാല്‍ അടുത്തുള്ള സഹോദരന്റെ വീട്ടിലായിരുന്നു കുടുംബം അന്തിയുറങ്ങിയരുന്നത്. രാവിലെ വീണ്ടും സ്വന്തം വീട്ടില്‍ എത്തും. രണ്ടു വീടുകളിലേക്കുള്ള ദിനംതോറുമുള്ള ഈ മാറ്റം മഴക്കാലമായതോടെ ഏറെ ദുരിതമാവുകയായിരുന്നു. കൂടാതെ ഇവര്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന കണക്ഷന്‍ സൗകര്യങ്ങള്‍ അപകടകരമായ അവസ്ഥയില്‍ സ്ഥാപിച്ചിരിക്കുകയുമായിരുന്നു. ഈ സാഹചര്യം മനസിലാക്കിയ കെഎസ്ഇബി ജീവനക്കാര്‍ വീട്ടിലെത്തി വയറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു നല്‍കുകയായിരുന്നു.
വയറിങ് ജോലികള്‍ക്ക് ഷാജി.ഇ, രമേശന്‍ പി.സി, അനീഷ്, ഹനീഷ് കുമാര്‍ പി.കെ, സുരേഷ് കെ, രാജീവന്‍ വി.എന്‍.കെ, മുഹമ്മദ് കെ.കെ, രാധാകൃഷ്ണന്‍.വി, നിമേഷ് കെ, നിതേഷ്.ടി, സുരേന്ദ്രന്‍.പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.