കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ വടകര ഡിവിഷൻ സമ്മേളനം സംഘടിപ്പിച്ചു


വടകര: കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ വടകര ഡിവിഷൻ സമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണ പണിക്കർ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പരിസ്ഥിതി മിത്ര അവാർഡ് ജേതാവായ മണലിൽ മോഹനെനെയും 70 തികഞ്ഞവരെയും ആദരിച്ചു. കെ.എസ് സുനിൽ, വി.അശോകൻ, കെ.ശ്രീധരൻ, പി.എ സന്ദീപ്, ഇ.എൻ കോമളാൻങ്കി, കെ.പി ചന്ദ്രൻ, ടി.കെ കുഞ്ഞിക്കൃഷ്ണ കുറുപ്പ് എന്നിവർ സംസാരിച്ചു.

തയ്യുള്ളതിൽ രാജൻ സ്വാഗതവും പി.എം പത്മനാഭൻ നന്ദിയും പറഞ്ഞു.