ജീവനാണ് വലുത്‌: ഷോക്കേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച വടകര ബീച്ച് സെക്ഷന്‍ ഓവര്‍സിയര്‍ സി.കെ രജിത്തിന് കെ.എസ്.ഇ.ബിയുടെ ആദരം


വടകര: ഷോക്കേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച വടകര ബീച്ച് സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ സി.കെ രജിത്തിന് കെ.എസ്.ഇ.ബിയുടെ ആദരം. മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം ക്രിസ് അവന്യൂ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ട് ചീഫ് എഞ്ചിനീയര്‍ കെ.കെ അമ്മിണി രജിത്ത് കുമാറിനെ പൊന്നാടണിച്ച് ആദരിച്ചു.

ഡെപ്യൂട്ടി ഇലക്ട്രിക് ഇന്‍സ്‌പെക്ടര്‍ സി.നവീന്‍ മൊമന്റോ നല്‍കി. സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ജ്യോതിഷ് അധ്യക്ഷത വഹിച്ചു. ചീഫ് സേഫ്റ്റി ഓഫീസര്‍ വി.ബുഷ്‌റ സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ വി.പി ഉത്രസേനന്‍ നന്ദിയും പറഞ്ഞു.

മെയ് മാസത്തിലായിരുന്നു വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് അവശനിലയില്‍ കോണ്‍വെന്റ് റോഡിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ തൊഴിലാളിയെ രജിത്ത് രക്ഷിച്ചത്. കെട്ടിടത്തിന് മുകളില്‍
കയറി മേല്‍ക്കൂരയില്‍ വച്ച് തന്നെ സിപിആര്‍ നല്‍കി തൊഴിലാളിയെ രക്ഷിക്കുകയായിരുന്നു.