നടുവണ്ണൂരില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാര്‍ജ്ജിങ് ഇനി കൂടുതല്‍ സൗകര്യം; കെ.എസ്.ഇ.ബിയുടെ രണ്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമായി


നടുവണ്ണൂര്‍: കെ.എസ്.ഈ.ബിയുടെ നടുവണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ (പോള്‍ മൗണ്ടഡ് ) ചാര്‍ജിങ് സ്‌റ്റേനുകള്‍ക്ക് തുടക്കമായി. നടുവണ്ണൂര്‍ സെക്ഷന് കീഴില്‍ വരുന്ന വെള്ളിയൂര്‍, കാവുംതറ റോഡ് ജംഗ്ഷനുകളിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് ഈ സ്‌റ്റേഷനുകളില്‍ നിന്നും ചാര്‍ജ്ജിങ് ചെയ്ത് തുടങ്ങാവുന്നതാണ്. ചാര്‍ജിങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. വിവിധ ആപ്പുകള്‍ വഴി പണമടച്ചാണ് ചാര്‍ജ് ചെയ്യേണ്ടത്.

ചാര്‍ജിങ് കേന്ദ്രത്തിലുള്ള ക്യു.ആര്‍. കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ആപ്പ് ലഭ്യമാകും. ഇത് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തുവെയ്ക്കാം. ആപ്പിലെ തുക തീരുന്നതിനനുസരിച്ച് റീചാര്‍ജ് ചെയ്താല്‍ മതി.

വാഹനങ്ങളില്‍ പെട്രോളും ഡീസലും തീരാറാകുമ്പോള്‍ അടുത്തുള്ള പമ്പില്‍നിന്ന് അടിക്കുന്നതുപോലെ വഴിയരികിലുള്ള ഇ-ചാര്‍ജിങ് കേന്ദ്രങ്ങളില്‍നിന്ന് വാഹനങ്ങള്‍ക്ക് ചാര്‍ജുചെയ്യാവുന്ന സൗകര്യമാണ് ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേനുകള്‍.

summary: KSEB Naduvannur section limits electric vehicle charging station started