പോസ്റ്റുകളുടെ വാടക കുടിശ്ശികയായി; നാദാപുരം മേഖലയിൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി


നാദാപുരം: ബിഎസ്എൻഎല്ലിന്റെ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് കെഎസ്ഇബി. ഇലക്ട്രിക് പോസ്റ്റുകളുടെ വാടക കുടിശ്ശികയായതോടെയാണ് നാദാപുരം മേഖലയിൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചത്. ഇതോടെ ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോ​ഗിക്കുന്ന സർക്കാർ ഓഫിസുകളുടെ ഉൾപ്പടെ പ്രവർത്തനം അവതാളത്തിലായി.

ഇന്റർനെറ്റ് കേബിൾ കടന്ന് പോവുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 – 24 വർഷത്തിൽ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളതെന്നാണ് വിവരം.