കെഎസ് ബിമൽ പത്താം ചരമവാർഷികം; എടച്ചേരിയിൽ ഏപ്രിൽ 17 മുതൽ നാടകോത്സവം
വടകര: രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക മേഖലകളിൽ നിറഞ്ഞുനിന്ന കെ.എസ് ബിമലിൻ്റെ 10-ാം ചരമവാർഷികത്തിന്റെ ഭാഗമായി മെച്ചർ നാടകോത്സവം സംഘടിപ്പിക്കുന്നു. ബിമൽ സാംസ്കാരിക ഗ്രാമത്തിൽ ഏപ്രിൽ 17 മുതൽ 20 വരെ എടച്ചേരി ബിമൽ സാംസ്കാരിക കേന്ദ്രത്തിൽ നാടകോത്സവം നടക്കും.
17 ന് രാത്രി അരുൺ ലാൽ സംവിധാനം ചെയ്യുന്ന കുഹു, 18 ന് പൊറാട്ട്, 19 ന് (അ)രണക്കടി, ഓടൻ മോക്ഷം എന്നീ നാടകങ്ങളും അരങ്ങേറും. അന്നേദിവസം 2024-ലെ ബിമൽ കാംപസ് കവിതാപുരസ്‌കാരം’ നേടിയ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല വിദ്യാർഥി ബി. ശ്രീനന്ദയ്ക്ക് പുരസ്‌കാരം നൽകും.

20 ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച ഹൈസ്കൂൾ നാടകമായി തിരഞ്ഞെടുക്കപ്പെട്ട മേമുണ്ട എച്ച്എസ്എസിന്റെ ശ്വാസം എന്നീ നാടകങ്ങളും ഉണ്ടാവും. 20 ന് പ്രാദേശിക കലാപ്രതിഭകൾ പങ്കെടുക്കുന്ന നാട്ടുത്സവവും നടക്കും.