കൂത്താളിയിലെ കര്‍ഷകര്‍ക്ക് ഇനി സൗകര്യത്തോടെ പുതിയ കാര്‍ഷിക പാഠങ്ങള്‍ പഠിക്കാം; കൃഷിഭവന്‍ മീറ്റിങ് ഹാളിലിരുന്ന്


കൂത്താളി: കാര്‍ഷകര്‍ക്കും കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍, നെല്‍കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് ആധുനിക രീതിയിലുള്ള പരിശീലനം നല്‍കുന്നതിന് കൂത്താളി ഗ്രാമപഞ്ചായത്തില്‍ കൃഷി ഭവന്‍ മീറ്റിങ് ഹാള്‍ തുറന്നു. പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് മീറ്റിംഗ് ഹാള്‍ നിര്‍മ്മിച്ചത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു മീറ്റിങ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.ഗോപി, രാജശ്രീ ടി, വാര്‍ഡ് മെമ്പര്‍മാരായ ആയിഷ ടീച്ചര്‍, രാഗിത കെ.വി, പുളക്കണ്ടി കുഞ്ഞമ്മദ്, സാവിത്രി ടീച്ചര്‍, സജീഷ് കെ.പി, രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍, വി.കെ.ബാബു, മോഹന്‍ദാസ് ഒണിയില്‍, ശശി മുഞ്ഞോറ, കെ.എം.ഗോവിന്ദന്‍ , കൃഷ്ണദാസ്, മഹിമ രാഘവന്‍ നായര്‍, ശ്രീധരന്‍ മാസ്റ്റര്‍, കാര്‍ഷിക കര്‍മ്മ സേന കെ.കെ.രാജന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചടങ്ങിന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം.അനുപ് കുമാര്‍ സ്വാഗതവും കൃഷി ഓഫീസര്‍ എം.ഡി.അമല്‍ നന്ദിയും രേഖപ്പെടുത്തി.