അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാവാരാചരണം; സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു


അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വായനാവാരാചരണത്തിന് തുടക്കമായി. പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.രവീന്ദ്രന്‍ അധ്യക്ഷനായി.

ഉദ്ഘാടനത്തിന് ശേഷം യു.കെ.കുമാരന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

ഇ.സുബൈര്‍, വി.സി.ഷാജി, കെ.മുംതാസ്, റജീന സി.കെ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക പി.ജി.മീന സ്വാഗതവും രാഗേഷ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. വിവിധങ്ങളായ പരിപാടികളാണ് വാരാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടക്കുന്നത്.