‘ഉമ്മാച്ചു’ വീണ്ടും അരങ്ങിലേക്ക്‌; കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം സെപ്തംബര്‍ 10ന് വടകരയിൽ


വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും സെപ്തംബർ 10ന് വടകരയിൽ നടക്കും. പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതി രൂപികരിച്ചു. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത യോഗം കെപിഎസി സെക്രട്ടറി അഡ്വ.എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു.

ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കെപിഎസിയുടെ പുതിയ നാടകമായ ‘ഉമ്മാച്ചു’വിന്റെ പ്രദർശനോദ്ഘാടനവും നടക്കുന്നതായിരിക്കും. ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകൾ, നാടക സംവാദങ്ങൾ, കെപിഎസി നാടക ഗാനങ്ങളുടെ ആലാപനം, തോപ്പിൽ ഭാസി അനുസ്മരണം എന്നിവയും നടക്കും.

സുരേഷ് ബാബു ശ്രീസ്ഥ നാടകാവിഷ്കാരവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച കെപിഎസിയുടെ അറുപത്തിയേഴാമത് നാടകമാണ് ഉമ്മാച്ചു. വൈകീട്ട് ഏഴിനാണ്‌ ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ‘ഉമ്മാച്ചു’ അരങ്ങിലെത്തുക.

വടകര നഗരസഭാ വൈസ് ചെയർമാൻ പി.കെ സതീശൻ അധ്യക്ഷത വഹിച്ചു. ഇ.കെ വി ജയൻ എംഎൽഎ, വി.ടി മുരളി, അഡ്വ. പി വസന്തം, ടി.വി ബാലൻ, കെ.കെ ബാലൻ മാസ്റ്റര്‍, തയ്യുള്ളതിൽ രാജൻ, ഡോ.ശശികുമാർ പുറമേരി, പി.പി രാജൻ, ഇ.വി വത്സൻ, അഡ്വ.പി ഗവാസ്, സുരേഷ് ബാബു ശ്രീസ്ഥ, സോമൻ മുതുവന, ടി.കെ വിജയരാഘവൻ, അനിൽ മാരാത്ത്, പി സുരേഷ് ബാബു, ആർ സത്യൻ തുടങ്ങിയവർ സംസാരിച്ചു.

എൻ.എം ബിജു സ്വാഗതവും ഇ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി, ഇ.കെ വിജയൻ എം എൽഎ, അഡ്വ.പി വസന്തം, നഗരസഭാധ്യക്ഷ കെ.പി ബിന്ദു, പാലേരി രമേശൻ, വി.ടി മുരളി, കെ വീരാൻകുട്ടി, കെ.കെ ബാലൻ, ടി.കെ രാജൻ മാസ്റ്റർ, എം നാരായണൻ മാസ്റ്റർ എന്നിവരെ രക്ഷാധികാരികളായും പി ഹരീന്ദ്രനാഥ് – ചെയർമാൻ, എൻ.എം ബിജു -ജനറൽ കൺവീനർ, ആർ സത്യൻ – ട്രഷറർ ആയും തെരഞ്ഞെടുത്തു.

Description: KPAC Platinum Jubilee Celebration on September 10 at Vadakara.