കെപി സുരേന്ദ്രൻ പുരസ്‌കാരം രാജാറാം തൈപ്പള്ളിക്ക്; പുരസ്‌കാരം ഏർപ്പെടുത്തിയത് കടത്തനാട് റിസർച്ച് സെന്റർ ആന്റ് റഫറൻസ് ലൈബ്രറി


ഒഞ്ചിയം: നോവലിസ്റ്റും നാടക രചയിതാവുമായിരുന്ന കെപി സുരേന്ദ്രന്റെ സ്മരണാർത്ഥം കടത്തനാട് റിസർച്ച് സെന്റർ ആന്റ് റഫറൻസ് ലൈബ്രറി ഏർപ്പെടുത്തിയ ‘കെ പി സുരേന്ദ്രൻ പുരസ്‌കാരം 2025’ വിതരണം ചെയ്തു. രാജാറാം തൈപ്പള്ളി ഏറ്റുവാങ്ങി. ഗായകനും സംസ്കാരിക പ്രവർത്തകനുമായ വിടി മുരളി അവാർഡ് രാജാറാമിന് കൈമാറി.

10001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജാറാം തൈപ്പള്ളി എഴുതിയ ‘മണ്ടോടിക്കണ്ണൻ സമരജീവിതം ‘ എന്ന ജീവചരിത്രഗ്രന്ഥമാണ് പുരസ്‌കാരാർഹമായത്. മടപ്പള്ളിയിൽ നടന്ന പരിപാടിയിൽ കെഎം സത്യൻ അധ്യക്ഷനായി. ഡോ. പി പി ഷാജു റിപ്പോർട്ട് അവതരിച്ചു.

പുരസ്കാരനിർണയജൂറി അംഗം ഡോ. പി കെ സഭിത്ത് പുസ്തക നിരൂപണം നടത്തി. വിപി ഗോപാലകൃഷ്ണൻ, പിപി രാജൻ, കെ അശോകൻ കെ. എം പവിത്രൻ, സജീവൻ ചോറോട്, വിപി പ്രഭാകരൻ,രാമാനുജൻ തൈപ്പള്ളി, എം എം രാജൻ, എം കെ വസന്തൻ, ജെ നിധിൻ, അക്ഷയ്കുമാർ എന്നിവർ സംസാരിച്ചു.