ആയഞ്ചേരിയിൽ നിന്ന് അമേരിക്കയിലേക്ക്‌ പറക്കാനൊരുങ്ങി ശഹാന ശിറിൻ ; നേരിട്ടെത്തി അനുമോദിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ


ആയഞ്ചേരി: അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്റർ ഡിസിപ്ലിനറി ബയോഫിസിക്സ് പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ഒന്നര കോടി രൂപയുടെ സ്‌കോളർഷിപ്പ് നേടിയ തറോപ്പൊയിൽ സ്വദേശിനി ശഹാന ശിറിനെ അനുമോദിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ. കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തിയ എംഎല്‍എ പൊന്നാടയണിച്ചാണ് സന്തോഷം പങ്കിട്ടത്‌.

പ്രവാസിയായിരുന്ന അബ്ദുള്ള കിളിയമ്മലിന്റെയും റിട്ടേർഡ് അധ്യാപികയും വനിതാ ലീഗ് നേതാവുമായ സാറയുടെയും ഏക മകളാണ്‌ ശഹാന. കൊൽക്കത്ത ഐസറിൽ നിന്നും ബിരുദാനന്തര പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ശഹാന ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന് അപേക്ഷ നൽകിയതും തുടർന്ന് യൂണിവേഴ്സിറ്റിയിൽ നിന്ന് ഓഫർ ലെറ്റർ കരസ്ഥമാക്കിയതും.