അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് വരെ കർമ്മനിരതൻ, പുറമേരിയിലെയും പരിസര പ്രദേശങ്ങളിലെയും രാഷ്ട്രീയ സംസ്കാരിക വിദ്യാഭാസ രംഗത്തെ തീരാനഷ്ടം ; പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ


വടകര: പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം.വിജയന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ. ഫേസ്ബുക്ക് പോസ്റ്റിലാണ് എം എൽ എ, സിം എം വിജയന് അനുശോചനം രേഖപ്പെടുത്തിയത്. തികച്ചും വേദനാജനകമായ ഒരു വേർപാട്, വാർത്തയാണ് ഇന്ന് ഉണ്ടായതെന്ന് തുടങ്ങിയാണ് എം എൽ എ അനുശോചനകുറിപ്പ് ആരംഭിക്കുന്നത്.

പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഖാവ് സി.എം.വിജയൻ മാസ്റ്ററുടെ വിയോഗം പുറമേരിയിലെയും, പരിസര പ്രദേശങ്ങളിലെയും രാഷ്ട്രീയ, സംസ്കാരിക, വിദ്യാഭാസ രംഗത്ത് വലിയ നഷ്ട‌മാണ് ഉണ്ടാക്കിയിട്ടുള്ളത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ട് തലേന്ന് വരെ വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വളരെ സജീവമായി അദ്ദേഹം പങ്കെടുത്തിരുന്നു. കുനിങ്ങാട് പുറമേരി റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വിജയൻ മാസ്റ്റർ മുൻ പന്തിയിൽ ഉണ്ടായിരുന്നെന്നും എം എൽ എ ഓർക്കുന്നു.