പ്രതിഭകള്‍ക്ക് ആദരം; എം.എസ്. നമ്പൂതിരിപ്പാട് അനുസ്മരണവും പുരസ്‌കാര വിതരണവും മെയ്യ് 9ന് കൊഴുക്കല്ലൂരില്‍
മേപ്പയ്യൂര്‍: സാമൂഹ്യ പരിഷ്‌കരണവാദിയും കവിയും സംഗീതജ്ഞന്യമായിരുന്ന എം.എസ് നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും സംഘടിപ്പിക്കുന്നു. മെയ് 9ന് കൊഴുക്കല്ലൂര്‍ മക്കാട്ടില്ലത്താണ് പരിപാടി നടക്കുന്നത്.
എം.എസ് ഫൗണ്ടേഷന്‍ ഒരുക്കുന്ന പരിപാടിയില്‍ മലബാര്‍ ദേവസ്വം ചെയര്‍മാന്‍ എം.ആര്‍ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി.സി കബീര്‍, കെ.എന്‍.എ ഖാദര്‍, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ സംബന്ധിക്കും. ഫൗണ്ടേഷന്റെ പ്രവാസി പ്രതിഭ പുരസ്‌കാരം പോളണ്ട് മൂസ ഹാജിക്കും, കര്‍മ ശ്രേഷ്ഠ പുരസ്‌കാരം രമേശന്‍ പാലേരിക്കും സമ്മാനിക്കും.
ചടങ്ങില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെആദരിക്കും. വിവിധരാഷ്ട്രീയപാര്‍ട്ടിപ്രതിനിധികള്‍ ആശംസകള്‍നേരും.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ അമ്പാടി കുഞ്ഞിക്കണ്ണന്‍, കണ്‍വീനര്‍ സി.കെ.ശ്രീധരന്‍ ,ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, സഞ്ജയ് കൊഴുക്കല്ലൂര്‍, കെ.കെ. മൊയ്തീന്‍, ഇ. അശോകന്‍ , ബഷീര്‍ കണ്ണോത്ത്, ബൈജു കൊളോേത്ത് എന്നിവര്‍ പങ്കെടുത്തു.