കോഴിക്കോട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൻറെ ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ സ്പെ​കിന് തുടക്കമായി; ഈ വർഷം പരിശീലനം നൽകുക ജില്ലയിലെ 150 വിദ്യാർത്ഥികൾക്ക്


കോ​ഴി​ക്കോ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്തി​ൻറെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന പ​ദ്ധ​തി​യാ​യ സ്പെ​ക് (സോ​ഷ്യ​ലി പ്രോ​ഡ​ക്ടി​വ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്റ് ഓ​ഫ് കോ​ഴി​ക്കോ​ട്) തു​ട​ങ്ങി.സി​വി​ൽ സ​ർ​വി​സ് പ്ര​വേ​ശ​നം, ശാ​സ്ത്ര​സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം, ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​പ​രി​പ​ഠ​ന പ്ര​വേ​ശ​നം, വി​ദേ​ശ​ഭാ​ഷ പ​ഠ​നം എ​ന്നീ നാ​ല് മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും പ​ഠ​ന​പി​ന്തു​ണ​യും ല​ക്ഷ്യ​മി​ട്ടു​ള്ളതാണ് പദ്ധതി.

ജി​ല്ല​യി​ൽ​നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ല് മേ​ഖ​ല​ക​ളി​ൽ അ​ഞ്ചു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. ഒ​രു​വ​ർ​ഷം 150 കു​ട്ടി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യും ന​ട​ത്തി​പ്പി​നാ​യി നേ​തൃ​സ​മി​തി​യും ഉ​ണ്ടാ​കും. ആ​ദ്യ​ത്തെ ര​ണ്ടു​മേ​ഖ​ല​ക​ളി​ൽ എ​ട്ടാം ക്ലാ​സ് മു​ത​ൽ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും. പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മൂ​ന്നാ​മ​ത്തെ മേ​ഖ​ല. മൂ​ന്ന് മേ​ഖ​ല​ക​ളി​ലു​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള​താ​ണ് വി​ദേ​ശ​ഭാ​ഷ പ​ഠ​ന പ​രി​ശീ​ല​നം.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഷാ​മി​ൽ സെ​ബാ​സ്റ്റ്യ​നും സ്റ്റേ​റ്റ് വൊ​ക്കേ​ഷ​ന​ൽ ഗൈ​ഡ​ൻ​സ് ഓ​ഫി​സ​ർ പി. ​രാ​ജീ​വും മേ​ഖ​ല ശാ​സ്ത്ര​കേ​ന്ദ്ര​ത്തി​ലെ ബി​നോ​ജും ക്ലാ​സെ​ടു​ത്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പി. ​ഗ​വാ​സ്, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ന്മാ​രാ​യ വി.​പി. ജ​മീ​ല, കെ.​വി. റീ​ന, ആ​ർ.​ഡി.​ഡി സ​ന്തോ​ഷ് കു​മാ​ർ, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ യു.​കെ. അ​ബ്ദു​ൽ നാ​സ​ർ, സ​മ​ഗ്ര​ശി​ക്ഷ ജി​ല്ല പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ എ.​കെ. അ​ബ്ദു​ൽ ഹ​ക്കിം, ദു​ൽ​ഫി​ക്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 2024-25, 2025-2026 വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ശീ​ല​ന പ​ദ്ധ​തി ജി​ല്ല​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ കോ​ഓ​ഡി​നേ​റ്റ​ർ വി. ​പ്ര​വീ​ൺ​കു​മാ​ർ അ​വ​ത​രി​പ്പി​ച്ചു.