കോഴിക്കോട് എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 300 ഗ്രാം എം.ഡി.എം.എ


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 300 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തില്‍പറമ്ബില്‍ സേവ്യറിൻ്റെ മകനായ ഷാരോണിനെ (33) യാണ് പൊലീസ് പിടിയിലായത്. പുതിയ സ്റ്റാൻഡ് പരിസരത്തെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലായിരുന്നു എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്.

കോഴിക്കോട് സിറ്റി നാർകോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. നേരത്തെയും എം.ഡി.എം.എ കേസില്‍ ഇയാൾ പ്രതിയായിട്ടുണ്ട്. വിപണിയില്‍ ഏതാണ്ട് 15 ലക്ഷം രൂപയ്ക്ക് മുകളിലാണ് പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ മൂല്യം. ആറുമാസം മുമ്പ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത 35 ഗ്രാം എം.ഡി.എം.എയുടെ കേസിലും ഇയാളെ പ്രതി ചേർത്തിട്ടുള്ളതാണ്.

ഡാൻസാഫ് സബ് ഇൻസ്പെക്ടർ മരായ മനോജ് എടയേടത്ത്, അബ്ദു റഹ്മാൻ സീനിയർ സിവില്‍ പൊലീസ് ഓഫീസർ അഖിലേഷ്, സുനോജ് കാരയില്‍, സരുണ്‍കുമാർ പി കെ, ലതീഷ് കെ, ശ്രീശാന്ത് എൻ.കെ, ഷിനോജ് മംഗലശ്ശേരി, അതുല്‍ ഇ.വി, ദിനീഷ് പി.കെ, അഭിജിത്ത് പി, മുഹമ്മദ്‌ മഷ്ഹൂർ കെ.എം, നടക്കാവ് സബ് ഇൻസ്പെക്ടർ ബിനു മോഹൻ, ഗ്രേഡ് എസ്.ഐ വിനോദ് കുമാർ, എന്‍സിപിഒ ജിത്തു വി.കെ, ഷിജിത്ത് കെ, ബിജു കെ.കെ, ഷൈന പി.കെ, ഷോബിക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Summary: Kozhikode youth arrested with MDMA drug; 300 grams of MDMA was seized