‘ഒത്തുപിടിക്കാം പിടിവിടാതിരിക്കാം; ലഹരിക്കെതിരെ വടംവലി മത്സരവുമായി കോഴിക്കോട് റൂറൽ പോലീസ്
നാദാപുരം: കോഴിക്കോട് റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു. ലഹരിക്കെതിരെ ‘ഒത്തുപിടിക്കാം പിടിവിടാതിരിക്കാം’ എന്ന സന്ദേശവുമായി പൊതു ജനപങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഏപ്രിൽ 29ന് നാദാപുരത്ത് നടക്കുന്ന വടംവലി മത്സരം കണ്ണൂർ റെയിഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും.
ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ മുഖ്യാതിഥിയാകും. കേരള പോലീസിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

Description: Kozhikode Rural Police holds tug-of-war against drug abuse