കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത് 8000ത്തോളം വിദ്യാർത്ഥികൾ


പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ബെന്ന്യാമിന്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മയില്‍ നൃത്താവിഷ്‌കാരം അരങ്ങേറി.

ഇക്കുറി കലോത്സവത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. മാന്വല്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ ബി.ഇ.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വേദിയില്‍ അരങ്ങേറ്റം കുരിക്കും. 319 ഇനങ്ങളിലായി 17 ഉപജില്ലകളില്‍ നിന്നുള്ള 8000ത്തോളം മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.