കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ തെക്കേക്കണ്ടി മീത്തൽ സൈതലവി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
2024 ഓഗസ്ത് മാസത്തില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056).
Description: Kozhikode POCSO case accused hanged