കോഴിക്കോട് വൻകഞ്ചാവ് വേട്ട; വടകര, കൊയിലാണ്ടി സ്വദേശികൾ പിടിയിൽ


കോഴിക്കോട്: വൻതോതിൽ കഞ്ചാവുമായി വടകര, കൊയിലാണ്ടി സ്വദേശികൾ എക്സൈസിന്റെ പിടിയിൽ. കൊയിലാണ്ടി സ്വദേശികളായ സിദ്ദീഖ് ഇബ്രാഹിം, മുഹമ്മദ് അസ്ലം, വടകര സ്വദേശി റംസാദ് പിഎം എന്നിവരാണ് അറസ്റ്റിലായത്.

മലാപ്പറമ്പിൽ നിന്നാണ് ഇവർ എക്സൈസിന്റെ പിടിയിലായത്. 20 കിലോ കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികൾ പിടിയിലായത്.