താമരശ്ശേരി മുക്കത്ത് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മൂന്നുപേർ പിടിയിൽ


താമരശ്ശേരി: മുക്കത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് പേര്‍ പിടിയിലായി. രണ്ട് മലപ്പുറം സ്വദേശികളെയും ഒരു അസം സ്വദേശിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പതിനഞ്ച് വയസുള്ള വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്.

മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ്, അസം സ്വദേശി മോമന്‍ അലി എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വയറുവേദനയെ ത്തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Summary: Kozhikode Mukkan schoolgirl raped and made pregnant; Three arrested