വീടിന് പുറത്ത് നിൽക്കുമ്പോൾ ഇടിമിന്നലേറ്റു; കോഴിക്കോട് വീട്ടമ്മ മരിച്ചു


[top1J

കോഴിക്കോട്: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മല്‍ ഫാത്തിമയാണ് മരിച്ചത്. ഇന്ന് വെെകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്.

വീടിന് പുറത്തുനില്‍ക്കുമ്ബോള്‍ ഇടിമിന്നലേറ്റ് പരിക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Summary: Kozhikode housewife dies after being struck by lightning while standing outside her house