കുടുങ്ങിയ വല ശരിയാക്കാനായി കടലില്‍ ചാടി; മത്സ്യബന്ധനത്തിനിടെ കോഴിക്കോട് മത്സ്യതൊഴിലാളിയെ കാണാതായി
കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കോഴിക്കോട് ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളിയെ കാണാതായി. വെള്ളയില്‍ ഹാര്‍ബറില്‍ നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട ‘യാ കാജാ സലാം’ എന്ന ബോട്ടിലെ തൊഴിലാളി ഒഡീഷ സ്വദേശി അല്ലജാലി(35)നെയാണ് കാണാതായത്.
മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ വല ശരിയാക്കാനായി ബോട്ടില്‍ നിന്ന് ഇയാള്‍ ചാടുകയായിരുന്നു. കോസ്റ്റല്‍ പൊലീസ് എസ്‌ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘവും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് ഇന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Description: Kozhikode fisherman goes missing while fishing