കോഴിക്കോട് മുതലക്കുളത്തെ തീപ്പിടുത്തം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കോഴിക്കോട്: മുതലക്കുളത്തിന് സമീപം കടയിലുണ്ടായ തീപിടുത്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. താളിയംകുണ്ട് സ്വദേശി ആറ്റുപുറത്ത് ഖുത്തുബുദ്ധീന്‍ എന്ന മാനുപ്പയാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. അഹമ്മദീയ പള്ളിക്ക് സമീപത്തെ ടി.ബി.എസ് വ്യാപാര സമുച്ചയത്തിന് മുന്‍പിലുള്ള കടയിലാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നീട് തീ സമീപത്തുള്ള മൂന്ന് കടകളിലേയ്ക്കും തീ പടര്‍ന്നിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയായിരുന്നു തീ അണച്ചത്.