ഹൃദയാഘാതം മകനെ കവർന്നു; പേരാമ്പ്രയിലെ സുബെെറിന്റെ കുടുംബത്തിന് താങ്ങാവാൻ സാമ്പത്തിക സഹായവുമായി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍
പേരാമ്പ്ര: ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം ബഹ്‌റൈനിലെ അന്തരിച്ച പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പിൽ സുബൈറിന്റെ കുടുംബത്തിന് തണലേകി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍. സംഘടനയിലെ അംഗങ്ങള്‍ മാത്രം ചേര്‍ന്ന് സ്വരൂപിച്ച ഫണ്ട് സംഘടനയുടെ ജോ: സെക്രട്ടറിമാരായ റിഷാദ് കോഴിക്കോട്, ശ്രീജിത്ത് കുന്നുമ്മല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സംഘടനാ പ്രസിഡന്റ് ജോണി താമരശ്ശേരി, ചീഫ് കോഡിനേറ്റര്‍ മനോജ് മയ്യന്നൂര്‍ തുടങ്ങിയവര്‍ക്ക് കൈമാറി.
ഇരുപതു വര്‍ഷത്തോളമായി റിഫയിലെ അല്‍ കാബി കോള്‍ഡ് സ്റ്റോറില്‍ ജോലി ചെയ്തു വരികയായിരുന്ന സുബൈർ. ഭാര്യയും, രണ്ട് മക്കളും ഉപ്പയും, ഉമ്മയുമടങ്ങുന്ന കുടുംബത്തെ നോക്കയിത് വിദേശത്ത് ജോലി ചെയ്തു ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു. സുബെെറിന്റെ അപ്രതീക്ഷിത വിയോഗത്തോടെ കുടുംബം തീര്‍ത്തും അനാഥമായിരിക്കയാണ്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷന്‍റെ നേതൃത്വത്തിൽ സാമ്പത്തികം സ്വരൂപിച്ച് കുടുംബത്തെ സഹായിക്കുന്നത്.
Summary: Kozhikode District Pravasi Association extends financial assistance to Subair’s family In Perambra