‘കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക’: കുട്ടോത്ത് മേഖലാ നിർമ്മാണ തൊഴിലാളി യൂണിയൻ


കുട്ടോത്ത്: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കുട്ടോത്ത് മേഖലാ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി പിസി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം എം രാജേന്ദ്രൻ ഏരിയ പ്രസിഡൻറ് ഗോപാലൻ എന്നിവർ സംസാരിച്ചു. ഏരിയ ഭാരവാഹികളായ പിവി രജീഷ് മനോഹരൻ എന്നിവർ പങ്കെടുത്തു.

സമ്മേളനം 24 അംഗ മേഖല കമ്മിറ്റിയെയും പ്രസിഡണ്ടായി മലയിൽ സുധിയെയും സെക്രട്ടറിയായി എം കെ സതീശനെയും ട്രഷററായി എം പി നാരായണനെയും തിരഞ്ഞെടുത്തു. കുട്ടോത്ത് ടി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ ഹാളിൽ ആനത്തലവട്ടം ആനന്ദൻ നഗറിലാണ് സമ്മേളനം നടന്നത്.

കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുക, വില്യാപ്പള്ളി പഞ്ചായത്ത് ആയുർവേദ ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക ഉൾപ്പടെയുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

Summary: Kozhikode District Construction Workers Union Kutoth Regional Conference