വിലങ്ങാടെ വ്യാപാരികൾക്ക് കൈത്താങ്ങായി വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി; ധനസഹായം വിതരണം ചെയ്തു


വിലങ്ങാട്: കേരള വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്നു പോയ വ്യാപാരികൾക്ക് കൈതാങ്ങായി ധനസഹായം വിതരണം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് വി കെ സി മമ്മദ് കോയ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഉരുൾപൊട്ടലിൽ തകർന്ന തൊഴിലാളികളുടെ ഷെഡ് നിർമ്മിക്കാൻ ധനസഹായവും കൈമാറി. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ യൂത്ത് ബ്രിഗേഡ്, കെഎസ്ഇബി, വിലങ്ങാട് എമർജൻസി ടീം, യൂത്ത് കെയർ, സേവാഭാരതി, ചുമട്ട് തൊഴിലാളികൾ എന്നിവരെ ഉപഹാരം നല്കി ചടങ്ങിൽ ആദരിച്ചു.

ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ മുഖ്യാതിഥിയായി. വിലങ്ങാട് സെൻ്റ് ജോർജ് ഫെറോന ചർച്ച് വികാരി ഡോ വിൽസൻ മുട്ടത്തു കുന്നേൽ, ഗഫൂർ രാജധാനി, സി ബാലൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെൽമ രാജു, പഞ്ചായത്ത് അംഗം ജാൻസി കൊടിമരത്തുംമൂട്ടിൽ, നരിപ്പറ്റ പഞ്ചായത്ത് അംഗം അൽഫോൺസാ റോബിൻ, കെ എം റഫീഖ്, സി വി ഇഖ്ബാൽ, പി ആർ രഘൂത്തമൻ, എം എം ബാബു, കെ പി കുഞ്ഞിരാമൻ, എൻ പി സജിത്ത് എന്നിവർ സംസാരിച്ചു.

Description: Kozhikode District Committee of the Merchant Industry Committee as a hand to the Vilangade traders; Funding disbursed