കോഴിക്കോട് വ്യാപാരിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഭീഷണിപ്പെടുത്തി പണംതട്ടി; ഹനുമാൻസേന നേതാവും യുവതിയും റിമാൻഡിൽ


കോഴിക്കോട്: കോഴിക്കോട് കാക്കൂരിൽ വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്‌റ്റിലായ ഹനുമാൻ സേന നേതാവിനെയും യുവതിയെയും റിമാൻഡ് ചെയ്‌തു. ഹനുമാൻ സേന സംസ്ഥാന ചെയർമാൻ ഭക്‌തവത്സലൻ, കാക്കൂർ മുതുവാട്ട്താഴം പാറക്കല്‍ ആസ്യ (38) എന്നിവരെയാണു കോടതി റിമാൻഡ് ചെയ്‌തത്.

കക്കോടിക്ക് സമീപം കുമാരസ്വാമിയിലുള്ള വ്യാപാരിയെയാണ് ഇരുവരും ചേർന്ന് ഭീഷണിപ്പെടുത്തിയത്. പൊലീസില്‍ പരാതി നല്‍കാതിരിക്കാൻ വ്യാപാരിയോട് ആറ് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ആദ്യഗഡുവായി അമ്ബതിനായിരം രൂപ ഒന്നാംപ്രതിയുടെ അക്കൗണ്ടിലേക്ക് നല്‍കി. വീണ്ടും ഭീഷണി ശക്തമായതോടെ ഒരു സുഹൃത്ത് മുഖേന വ്യാപാരി കാക്കൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Summary: Kozhikode businessman accused of sexual assault and threatened to extort money; Hanumansena leader and woman in remand