കോഴിക്കോട് വൻ കഞ്ചാവ് വേട്ട; പത്തര കിലോയുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
കോഴിക്കോട്: വെള്ളിപ്പറമ്പിൽ അഞ്ചാം മൈലിൽ വൻ കഞ്ചാവ് വേട്ട. ഒഡിഷ സ്വദേശികളായ രമേശ് ബാരിക്ക്, ആകാശ് ബലിയാർ സിങ് എന്നിവരാണ് പിടിയിലായത്. പത്തര കിലോ കഞ്ചാവ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു.
ഡാൻസാഫ് ടീമും മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.
Description: Kozhikode big ganja poaching