കോഴിക്കോട് വൻ കഞ്ചാവ് വേട്ട; യുവാവ് അറസ്റ്റിൽ, ആവശ്യക്കാർ ബന്ധപ്പെടുന്നത് വാട്സ് ആപ് വഴി


കോഴിക്കോട് : വൻതോതിൽ കഞ്ചാവുമായി രാമനാട്ടുകര മേൽപാലത്തിന് താഴെ നിന്നും യുവാവ് അറസ്റ്റിൽ. കാസർഗോഡ് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്ത്. ജി.സിയാണ് അറസ്റ്റിലായത്. വിൽപനക്കായി കൊണ്ട് വന്ന രണ്ട് കിലോ കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി.

ഫറോക്ക് , രാമനാട്ടുകര കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും , യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പിടിയിലായ ശ്രീജിത്ത് കാസർക്കോടു നിന്നും വൻ തോതിൽ കഞ്ചാവ് കൊണ്ട് വന്ന് ജില്ലയിലെ പല ഭാഗങ്ങളിലായി റൂം എടുത്ത് വാട്സാപ്പ് വഴി ആവശ്യക്കാരെ ബന്ധപ്പെട്ട് സിറ്റിയിലെ പല ഭാഗങ്ങളിലും കഞ്ചാവ് എത്തിച്ച് കൊടുത്ത് വിൽപന നടത്തുകയായിരുന്നു. ശ്രീജിത്ത് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ട ലഹരിയുമായി ബന്ധമുള്ള ആളുകളുടെ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. അവരെ കുറിച്ചുള്ള അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, , ഫറോക്ക് എസ്.ഐ വിനയൻ ആർ എസിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്നാണ് പ്രതിയെ പിടി കൂടിയത്. ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , അനീഷ് മൂസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ , സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, അതുൽ . ഇ വി , അഭിജിത്ത്. പി, ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം , ഫറോക്ക് സ്റ്റേഷനിലെ സുബീഷ് , പ്രജിത്ത് , ജിതിൻ , സജു എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.