കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ വേണം: പദ്ധതിക്കായി കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാർ
കോഴിക്കോട്: കോഴിക്കോടും തിരുവനന്തപുരത്തും മെട്രോ പദ്ധതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. പദ്ധതികള്‍ക്കായി സംസ്ഥാനം കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർ ലാല്‍ ഖട്ടാറിന് മുഖ്യമന്ത്രി നിവേദനം കൈമാറി.
കൊച്ചി മെട്രോ മൂന്നാംഘട്ടത്തിന് അനുമതി നല്‍കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഖട്ടാർ കേരളത്തിലെത്തിയത്. കോവളത്ത് വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചർച്ചയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉള്‍പ്പെടെയുള്ളവർ ചർച്ചയ്‌ക്കെത്തിയിരുന്നു.
കേന്ദ്രമന്ത്രിയെ സന്ദർശിക്കാനെത്തിയപ്പോഴാണ് തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളില്‍ മുഖ്യമന്ത്രി നിവേദനം സമർപ്പിച്ചത്. പദ്ധതിരേഖയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ കൊണ്ടുവരാനായിരുന്നു നേരത്തെ ആലോചനയുണ്ടായിരുന്നത്.
Summary: Kozhikode and Thiruvananthapuram need metro: State government seeks central approval for the project