കോഴിക്കോട് പതിനഞ്ചുവയസ്സുകാരിയെ സമപ്രായക്കാർ പീഢിപ്പിച്ച സംഭവം; പ്രതികളായ ആൺകുട്ടികളെ ഹാജരാക്കാൻ നിർദേശം


കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.

നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു വെന്നാണ് പരാതി. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്. പീഡന ദൃശ്യം മൊബൈലിൽ പകർത്തിയിരുന്നു. ഇത് കുട്ടിയുടെ ബന്ധു കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇവരുടെ ഒപ്പം ഉണ്ടായിരുന്ന പതിനൊന്ന് വയസുള്ള പ്രായമുള്ള ആൺകുട്ടിയാണ് പീഡനദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ആഴ്‌ച്‌ച കുറ്റാരോപിതരായ രണ്ട് ആൺകുട്ടികളിൽ ഒരാളുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയെ വീട്ടിലെത്തിച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും എത്തിയതായാണ് വിവരം.

പെൺകുട്ടിയുടെ ബന്ധു ദൃശ്യം കാണാനിടയായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. തുടന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരം പെൺകുട്ടി പുറത്തുപറഞ്ഞത്. സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ.

സംഭവത്തിൽ നല്ലളം പോലീസ് കേസെടുത്തു. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ആൺകുട്ടികൾ മൂന്നുപേരും സുഹൃത്തുക്കളാണെന്നാണ് വിവരം. കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്‌ച കോഴിക്കോട് സിഡബ്ല്യുസിക്ക് മുമ്പിൽ ഹാജരാക്കാനാണ് നിർദേശം. ചോദ്യം ചെയ്യലിന് ശേ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. സിഡബ്ല്യുസി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പോലീസ് നടപടികൾ.

Summary: Kozhikode: 15-year-old girl molested by peers; accused boys ordered to be produced