അങ്കത്തട്ടില്‍ കയ്യും മെയ്യും മറന്നുള്ള പോരാട്ടം; സഹോദയ കലാ മാമാങ്കത്തിൽ റണ്ണർ ആപ്പായി കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻ


കൊയിലാണ്ടി: വടകരയുടെ മണ്ണില്‍ കലയുടെ പുതുവസന്തം തീര്‍ത്ത് സഹോദയ കലോത്സവത്തിനു വിരാമം കുറിച്ചപ്പോൾ റണ്ണർ ആപ്പായി കൊയിലാണ്ടി ഭാരതീയ വിദ്യാഭവൻ. മുപ്പത്തിരണ്ടോളം വിദ്യാലയങ്ങൾ തമ്മിലുള്ള മത്സരത്തിലാണ് കൊയിലാണ്ടി രണ്ടാം സ്ഥാനം നേടിയത്. ചിലങ്കയുടെയും നാദസ്വരത്തിന്റെയും ശ്രുതി മധുരമായ ഗാനത്തിന്റെയും ആര്‍പ്പുവിളികളുടെയും ശബ്ദം വാടകരയിലെങ്ങും പടർത്തി ആഘോഷമായിയായിരുന്നു മത്സരങ്ങൾ.

നവംബർ 10, 11 തീയ്യതികളിലായി നടന്ന മത്സരങ്ങൾക്ക് വടകര റാണി പബ്ലിക്ക് സ്കൂൾ ആണ് കല മാമാങ്കത്തിന് വേദിയായത്. കാറ്റഗറി ഒന്നാം വിഭാഗത്തിൽ മൂന്നാം സ്ഥാനവും, കാറ്റഗറി രണ്ടാം വിഭാഗത്തിൽ രണ്ടാം സ്ഥാനവും, കാറ്റഗറി മൂന്നാം വിഭാഗത്തിൽ രണ്ടാം സ്ഥാനവും, പൊതു വിഭാഗത്തിൽ രണ്ടാം സ്ഥാനവും, കിഡീസ് വിഭാഗത്തിൽ രണ്ടാ സ്ഥാനവും നേടി.

അങ്കത്തട്ടില്‍ കയ്യും മെയ്യും മറന്നുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ മൊത്തം 489 പോയിന്റോടെയാണ് ഭാരതീയ വിദ്യാഭവൻ തിളക്കമാർന്ന ഈ വിജയം നേടിയത്.