കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ


കൊയിലാണ്ടി: പൊയിൽക്കാവിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ. തുവ്വക്കോട് സ്വദേശി ഹംസയാണ് മരിച്ചത് എന്ന് പോലീസ് പറഞ്ഞു. അൻപത്തിയാറു വയസ്സായിരുന്നു.

ഏകദേശം ഏഴു മണിയോടെയാണ് അഗ്നിശമന സേന അംഗങ്ങൾക്ക് വിവരമെത്തിയത്. പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി നടപടികൾ ആരംഭിക്കുകയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ഇന്ന് രാവിലെ ആറു മാണിയുടെ തീവണ്ടി ഇടിച്ചാവും മരണമെന്ന് നാട്ടുകാർ പറഞ്ഞു. കുളക്കട റോഡിൽ ഹാർഡ് വെയർ ഷോപ്പ് നടത്തുകയാണ് ഹംസയെന്നും അവർ കൂട്ടിച്ചേർത്തു.