കൊയിലാണ്ടി വെങ്ങളത്ത് യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയിൽ


വെങ്ങളം: വെങ്ങളത്ത് യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍. കാട്ടിലപ്പീടിക പീടികശാലക്കണ്ടി നെജുറൂഫിനെയാണ് മരിച്ച നിലയില്‍ കണ്ടത്. മുപ്പത്തിയേഴ് വയസായിരുന്നു. കൈരളി ലോഡ്ജില്‍ ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടത്.

കൊയിലാണ്ടി പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊയിലാണ്ടി സി.ഐ ചന്ദ്രശേഖർ ലാൽ, എസ്.ഐ ജിതേഷ്, എസ്.ഐ മാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുൾ റക്കീബ്, സി.പി.ഒമാരായ ഒ.കെ. സുരേഷ്, പ്രവീൺ, അജയരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു.

നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാട്ടിലപ്പീടിക പീടികശാലക്കണ്ടി ജാഫറിൻ്റെയും നെജീബയുടെയും മകനാണ്. ഭാര്യ മുഫ് ലിയ, മക്കൾ: മുഹമ്മദ് നിർഷാഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ. സഹോദരങ്ങൾ: മെഹറൂഫ്, ജഫ്ന.

Summary: Koyilandi Vengalath youth found dead in lodge room