കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി


പയ്യോളി: കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്.

ഇന്ന് രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കും.
അനിൽകുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുക.

രാവിലെ 11 ന് ഇളനീർ വരവ്, 11.15ന് പഞ്ചഗവ്യം, 11.30 ന് അഭിഷേകം, 12 ന് ഉച്ചപൂജ, ഉച്ച കലശം, 12.30 ന് അന്നദാനം, വൈകുന്നേരം 5 ന് ഭജന, 5.30 ന് തണ്ടാൻ വരവ്, വെകുന്നേരം 6 ന് തിരുവാതിര എന്നിവയും 7 ന് ഗുളികൻ ദൈവം വെള്ളാട്ടം, 8 ന് കുട്ടിച്ചാത്തൻ ദൈവം വെള്ളാട്ടം, 10 ന് ഗുളികൻ തിറ, 11 ന് കുട്ടിച്ചാത്തൻ തിറ എന്നിവ നടക്കും.