‘കളഭകേസരി’ പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു


കോട്ടയം: കളഭകേസരി എന്നറിയപ്പെടുന്ന പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അന്ത്യം. പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള മോഴയാനയായ അർജുൻ അസം സ്വദേശിയാണ്.

കഴിഞ്ഞ ഒരാഴ്ചയായി കാലിന് വേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഡോക്ടർമാർ മരുന്നുകൾ നൽകിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ല. തുടര്‍ന്നാണ് ഇന്ന് വൈകിട്ടോടെ അന്ത്യം സംഭവിച്ചത്.

എഴുന്നള്ളത്തിനും തടി പിടിക്കുന്നതിനും വേണ്ടി ഒരുപോലെ പോയിരുന്നു. സംസ്കാരം വെള്ളിയാഴ്ച നടക്കും.

Description: Kottayam Puthupalli Arjunan passed away.