ഉത്സവലഹരിയില്‍ നാട്‌; കോട്ടത്തുരുത്തി ഭഗവതിക്ഷേത്ര തിറയുത്സവത്തിന് ഇന്ന് കൊടിയേറും


പുതുപ്പണം: കോട്ടത്തുരുത്തി ഭഗവതിക്ഷേത്ര തിറയുത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ 10.40നും 11.40നും മധ്യേയാണ് കൊടിയേറ്റം. 12ന് ഉച്ചക്കലശം, തുടർന്ന് അന്നദാനം, രാത്രി എട്ടിന് കുട്ടിച്ചാത്തൻ ദൈവത്തിന്റെ വെള്ളാട്ട് എന്നിവ നടക്കും.

എട്ടിന് പുലർച്ചെ ആറ് മണിക്ക്‌ മഹാഗണപതിഹോമം, ഏഴിന് തണ്ടാന്റെ വക ഇളനീർവരവ്, എട്ടിന് തിരുവുടയാട ചാർത്തൽ, 11ന് വാൾ എഴുന്നള്ളത്തം, 12ന് ഉച്ചക്കലശം, 12.30 മുതൽ ഇളനീർവരവുകൾ, മൂന്നിന് മഞ്ഞപ്പൊടിവരവ്, നാലിന് തണ്ടാർച്ചനെ പുറപ്പെടുവിപ്പിക്കൽ, 4.30ന് നിവേദ്യംവരവ്, അഞ്ചിന് മേലേരി ഗുരുതി, ഏഴിന് പാൽ എഴുന്നള്ളത്തം, എട്ടിന് കുട്ടിച്ചാത്തൻ ദൈവത്തിന്റെ വെള്ളാട്ട്, തുടർന്ന് കനലാട്ടം എന്നിവ നടക്കും.

പത്ത് മണിക്ക്‌ ഗുളികൻ ദൈവത്തിന്റെ വെള്ളാട്ട്, 11ന് അസുരപുത്രൻ ദൈവത്തിന്റെ വെള്ളാട്ട്, 12ന് പൂക്കലശം, തുടർന്ന് ഭഗവതി അമ്മയുടെ വെള്ളാട്ട്, ഗുരുതി, ഇളനീർ അഭിഷേകം, പുലർച്ചെ രണ്ടുമണിക്ക് കുട്ടിച്ചാത്തൻ ദൈവത്തിന്റെ തിറ, 3.30ന് ഗുളികൻതിറ, അഞ്ചുമണിക്ക് വട്ടംപിടി തിറ, ആറിന് ഗുരുകാരണവരുടെ തിറ, എട്ടിന് ഭഗവതി അമ്മയുടെ തിറ, തുടർന്ന് താലപ്പൊലി വരവോടെ ഉത്സവം സമാപിക്കും.

[mid4

Description: Bhagavathi Temple Thirayutsavam