കോട്ടപ്പള്ളി വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് ആകും; പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതിയായി


വടകര: കോട്ടപ്പള്ളി വില്ലേജ് ഓഫീസ് സ്മാർട്ടാകാനൊരുങ്ങുന്നു. 2024 25 സാമ്പത്തിക വർഷം പ്ലാൻ സ്കീം പ്രകാരം, വില്ലേജ് ഓഫീസുകൾക്ക് സ്മാർട്ട് കെട്ടിടങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടപ്പള്ളി വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫിസാക്കി മാറ്റുന്നതിന് ഭരണാനുമതി ലഭിച്ചു. 45 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്താകെ 55 വില്ലേജ് ഓഫീസുകളെയാണ് സ്മാർട്ട് വില്ലേജുകൾ ആക്കി മാറ്റാൻ തെരഞ്ഞെടുത്തതെന്ന് കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ അറിയിച്ചു.