മെച്ചപ്പെട്ട സൗകര്യങ്ങളും മികവാര്‍ന്ന ചികിത്സയും; കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം


കൂത്താളി: വര്‍ദ്ധിപ്പിച്ച സൗകര്യങ്ങളുമായി കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മാറി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലെന്‍ വഴി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സ്സിപ്പള്‍ സെക്രട്ടറി ടിങ്കു ബിസ്വാര്‍. ഐ.എ.എസ്സ് സ്വാഗതം പറഞ്ഞു. ദേശീയാരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ് വിഷയാവതരണം നടത്തി.

കൂത്താളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.എം അനുപ് കുമാര്‍ സി.എം സനാതനന്‍, പേരാമ്പ്ര ബ്ലോക്ക്. പഞ്ചായത്ത് മെമ്പര്‍ രാജശ്രീ ടി, ചെയര്‍ പെഴ്‌സണ്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി, ഏഴാം വര്‍ഡ് മെമ്പറുമായ സാവിത്രീ ടീച്ചര്‍, വിവിധ രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആരോഗ്യ മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കീടാവ് ദര്‍ശന്‍ നാരായണന്‍ നന്ദി പറഞ്ഞു.

summary: Koothali primary health center upgraded as family health center