വികസന പാതയില്‍ കുതിപ്പോടെ കൂത്താളി പഞ്ചായത്ത്; പൂര്‍ത്തീകരിച്ച റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും മെഗാ ഉദ്ഘാടന ഘോഷയാത്ര മെയ് 23ന്


കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പണി പൂര്‍ത്തികരിച്ച റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും നിര്‍ദ്ദിഷ്ട നടുത്തോടിന്റെയും മെഗാ ഉദ്ഘാടന ഘോഷയാത്ര മെയ് 23ന് നടക്കും. ആശാരി മുക്ക് മുതല്‍ കൊരട്ടി വരെയാണ് ഘോഷയാത്ര ഉണ്ടായിരിക്കുക.


എംഎല്‍എ ഫണ്ടില്‍ നിന്നും 25 ലക്ഷം ചിലവഴിച്ച നിര്‍മ്മിച്ച ചെമ്പ്ര-വിരണപ്പുറം പാലം, ആശാരി മുക്ക് – മാമ്പള്ളി പാലം, ചെമ്പ്ര പാലം – വടക്കെ എളോല്‍ – മമ്പാട്ടില്‍ പാലം, കൊരട്ടി – മമ്പാട്ടില്‍ പാലം , അംഗന്‍വാടി- തുളുവന്‍ കുന്ന്, തുളവന്‍കുന്ന് -വടക്കെ എളോല്‍ ,ചെട്ടാന്‍ ചോല – പാലോറ, ഓണിയില്‍ വാഴയില്‍ വളപ്പില്‍ എന്നീ റോഡുകളുടെയും പാലോറ കുടിവെളള പദ്ധതിയുടെയും നവീകരിച്ച കൊരട്ടി എടപ്പാറ നടുത്തോട് തോടിന്റെയും ഉദ്ഘാടനമാണ് നടക്കുക.


മെയ് 23ന് വൈകുന്നേരം 4 മണിക്ക് കൊരട്ടിയില്‍ വെച്ച് നടക്കുന്ന ചടങ്ങ് കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

,