പ്രൗഢഗംഭീരമായ കലാപരിപാടികള്‍ അറങ്ങേറി; ആഘോഷമായ് കൂത്താളി പഞ്ചായത്ത് നാലാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികാഘോഷം


കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡായ കരിമ്പിലാമൂലയില്‍ കുടുംബശ്രീ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ വി ഗോപി അധ്യക്ഷതവഹിച്ചു. സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ടി.പി സരള മുഖ്യതിഥി ആയി. സി.എം സനാതനന്‍ ബ്ലോക്ക് മെമ്പര്‍, വികസനകാര്യം സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി നളിനി, പത്താം വര്‍ഡ് മെമ്പര്‍ കെ.പി സജീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളായ പി.സി സജീവന്‍, ടി.പി സോമന്‍, ആര്‍ സജി, കെ.എം ഗോവിന്ദന്‍, സി..ഡി.എസ് അകൗണ്ടന്റ് രതിബ, സി.ഡി.എസ് അംഗം പ്രഭാവതി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

എ.ഡി.എസ് അംഗം നിത സ്വാഗതവും പി ശാന്ത നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രൗഢഗംഭീരമായ കല പരിപാടിളും നടന്നു.