ഇനി ആഘോഷത്തിന്റെ ദിനങ്ങള്‍; കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് കൊടിയേറി
പേരാമ്പ്ര: കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് കൊടിയേറി. ക്ഷേത്രംതന്ത്രി കെ. മാധവന്‍ ഭട്ടതിരി കാര്‍മികത്വം വഹിച്ചു.
ആദ്യദിനം ഗാനമേളയും അരങ്ങേറി. ഈ മാസം 22 വരെയാണ് ഉത്സവ ആഘോഷം. ഇന്ന് വൈകുന്നേരം ആറിന് സാംസ്‌കാരികസമ്മേളനം ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. നാട്ടുണര്‍വ് കലാപരിപാടികളും മ്യൂസിക് നൈറ്റുമുണ്ടാകും.
19-ന് രാത്രി അധ്യാത്മികപ്രഭാഷണം, നാടകം, 20-ന് ഡാന്‍സ് നൈറ്റ്, കല്ലോട് എരഞ്ഞി അമ്പലത്തില്‍നിന്ന് കമ്മോത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, ഭക്തിഗാനസുധ.
21-ന് നാട്ടരങ്ങ്, വെടിക്കെട്ട് എന്നിവയുണ്ടാകും. പരിപാടിയുടെ ഭാഗമായി കാര്‍ണിവലും സംഘടിപ്പിച്ചിട്ടുണ്ട്.