സേവാദളിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്, രാത്രി പകൽ വ്യത്യാസമില്ലാതെ സാധാസേവനമുഖത്ത്; പി.സി കാര്‍ത്ത്യായനിയുടെ വിയോഗത്തോടെ കൂത്താളിക്ക് നഷ്ടമായത് നിസ്വാർത്ഥ പൊതുപ്രവർത്തകയെ
കൂത്താളി: പി.സി കാര്‍ത്ത്യായനിയുടെ വിയോഗത്തോടെ കൂത്താളിക്ക് നഷ്ടമായത് നിസ്വാർത്ഥമായി സേവനം നടത്തിയിരുന്ന പൊതുപ്രവർത്തകയെ. സേവാദളിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കാർത്ത്യായനി മൂന്ന് തവണ പഞ്ചായത്തംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കോൺഗ്രസ് പ്രവർത്തകയായിരുന്നെങ്കിലും രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും തന്നാലാകുന്ന സഹായങ്ങൾ ചെയ്യാൻ അവർ ശ്രമിച്ചിരുന്നു.
പ്രസിഡന്റായിരുന്ന 2000-05 കാലഘട്ടത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പാക്കിയത്. ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ് ജലക്ഷാമം പരിഹരിക്കുന്നുതിനുള്ള ജലനിധി പദ്ധതികളും സമ്പൂർണ്ണ ശുചിത്വഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള
കക്കൂസുകളുടെ നിർമ്മാണവും. ജലനിധിയുടെ 29 പദ്ധതികളാണ് പഞ്ചായത്തിൽ നടപ്പാക്കിയത്. ആയിരം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ ഇതുവഴി സാധിച്ചു. സമ്പൂർണ്ണ ശുചിത്വഗ്രാമത്തിന്റെ ഭാഗമായി ആയിരം കക്കൂസുകളാണ് ആ കാലഘട്ടത്തിൽ നിർമ്മിച്ചത്.
സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന ആളാണ് കാർത്യായനി. പ്രസിഡന്റായിരുക്കുമ്പോൾ തന്റെ മുന്നിലേക്ക് വരുന്നവരുടെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഇവർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടാറ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമായി നല്ല സൗഹൃദ ബന്ധം കാത്തു സൂക്ഷിക്കാൻ അവർ ശ്രമിച്ചിരുന്നു. സഹായം അഭ്യർത്ഥിച്ച് ആരു വിളിച്ചാലും പകലോ രാത്രിയെന്നോ നോക്കാതെ അവർ ഓടിയെത്തും.
മരണത്തിന്റെ അവസാന നിമിഷം വരെ സേവനരംഗത്തായിരുന്നു അവർ. രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയിലും അവർ പങ്കാളിയായിരുന്നു. കോണ്‍ഗ്രസിന്റെ ഒരു മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകയായിരുന്നു കാർത്യായനി തൃശ്ശൂരില്‍ എത്തിയാണ് ജോഡോയാത്രയിൽ പങ്കെടുത്തത്. 15 കിലോമീറ്റർ ദൂരം യാത്രയിൽ പങ്കാളിയായി.
കൂത്താളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.സി കാര്‍ത്ത്യായനി അന്തരിച്ചു
മഹിളാ കോണ്‍ഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, മഹിളാ കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി, കൂത്താളി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
Summary: Koothali has lost a selfless public servant with the demise of PC Karthiyani