കൈത്തോടുകള്‍ക്ക് കുറുകെ കലുങ്ക് നിര്‍മ്മിക്കാതെ മുണ്ടയ്ക്കല്‍ത്താഴ കൊരട്ടിവയല്‍ നികത്തി റോഡുനിര്‍മാണം; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
പേരാമ്പ്ര: കൂത്താളി ഗ്രാമപ്പഞ്ചായത്ത് എട്ടാംവാര്‍ഡിലെ മുണ്ടയ്ക്കല്‍ത്താഴ കൊരട്ടിവയല്‍ നികത്തി റോഡുനിര്‍മിക്കാനുള്ള ശ്രമം നടക്കുന്നതായി പരാതി. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന വയലില്‍ കലുങ്ക് നിര്‍മ്മിക്കാതെ അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍.
രണ്ട് കൈത്തോടുകള്‍ പാടത്തു കൂടെ കടന്നു പോവുന്നുണ്ട് ഇത് പോവുന്ന സ്ഥലങ്ങളിലൂടെ കലുങ്കുകള്‍ നിര്‍മിച്ച് വെള്ളം ഒഴുകിപ്പോകാന്‍ മതിയായസംവിധാനം ഉണ്ടാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. അതുണ്ടായില്ലെങ്കില്‍ മഴക്കാലത്ത് പാടത്ത് വെള്ളം കെട്ടിനില്‍ക്കാനിടയാക്കുമെന്നും പറഞ്ഞു.
മഴക്കാലത്ത് ചെമ്പ്രപുഴയില്‍നിന്ന് തോട്ടിലൂടെ വെള്ളം കയറാറുമുണ്ട്. കലുങ്കുകള്‍ നിര്‍മിക്കാതെ മണ്ണടിച്ചാല്‍ തടയുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥന ജനറല്‍ സെക്രട്ടറിയും പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് മെമ്പറുമായ പി.കെ രാഗേഷ്, കൂത്താളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഷിജു പുല്യോട്ട്, മോഹന്‍ദാസ് ഓണിയില്‍, കോടേരി കുഞ്ഞനന്തന്‍ നായര്‍, ബാബു പള്ളികൂടം, സി.എച്ച് രാഘവന്‍, അമ്പലക്കണ്ടി ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
summary: koothali grama panchayath in congress agitation by filling field for road construction