‘മുന്നേറ്റം 2023’; വിദ്യാര്‍ത്ഥികള്‍ക്കായി എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരിശീലനവുമായി കൂത്താളി ഗ്രാമപഞ്ചായത്ത്
കൂത്താളി: കുത്താളി ഗ്രാമ പഞ്ചായത്ത് വിദ്യാര്‍ത്ഥികള്‍ക്കായി എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരിശീലനം സംഘടിപ്പിക്കുന്നു. 2022വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘മുന്നേറ്റം 2023’ എന്ന പേരിലാണ് സ്വപ്ന പദ്ധതി ഒരുക്കിയിരിക്കുന്നത്. 2023 ലെ സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളെ പ്രപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു ഉദ്ഘാടനം ചെയ്തു. കുത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എം. അനുപ് കുമാര്‍, വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നളിനി ടീച്ചര്‍, കെ.പി.സജീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
കുട്ടികള്‍ക്കായി അധ്യാപകന്‍ ബോണി ജേക്കബ് മോട്ടിവിക്കേഷന്‍ ക്ലാസ് അവതരിപ്പിച്ചു. ചടങ്ങിന് പി.ഇ.സി കണ്‍വീനര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും. അരുണ്‍ കിഴക്കയില്‍ നന്ദിയും രേഖപ്പെടുത്തി.