സംരംഭക- തൊഴിലധിഷ്ഠിത പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി; കൂത്താളി ഗ്രാമ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കി വികസന സെമിനാര്‍


കൂത്താളി: കുത്താളി ഗ്രാമ പഞ്ചായത്ത് 2023 – 24 വര്‍ഷത്തെ പദ്ധതിക്ക് അന്തിമ രൂപം നല്‍ക്കുന്നതിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. 14ാം പഞ്ചവത്സര പദ്ധതി നിബന്ധനകള്‍ സംരംഭ പദ്ധതികള്‍ തൊഴില്‍ നല്‍കുന്ന പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്തു.

വികസന സെമിനാര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷത വഹിച്ചു. കരട് വികസന രേഖ വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നളിനി ടീച്ചര്‍ അവതരിപ്പിച്ചു.

ബ്ലോക്ക് മെമ്പര്‍ പി.ടി അഷറഫ്, ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍മാരായ വി.ഗോപി, രാജശ്രീ, മെമ്പര്‍മാരായ പുളക്കണ്ടി കുഞ്ഞമ്മദ്, രാഗിത കെ.വി, ജനപ്രതിനിധികള്‍, ആസുത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ഇബ്ലിമെന്റിഗ് ഓഫീസര്‍മാര്‍, ഗ്രാമസഭ പ്രതിനിധികള്‍, പ്രത്യേക ഗ്രാമസഭ പ്രതിനിധികള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, സംരംഭ പ്രതിനിധികള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി എം.സ്റ്റീഫന്‍ നന്ദി രേഖപ്പെടുത്തി.