കൂത്താളി ഗ്രാമപഞ്ചായത്ത് 28 കോടിയുടെ ബജറ്റ്; കാര്‍ഷികം, ആരോഗ്യം, പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് മുഖ്യപരിഗണന


കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് 28 കോടിയുടെ 2023-24 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. അനുപ് കുമാര്‍ ബജറ്റ് അവതരിപ്പിച്ചു.

കാര്‍ഷികം, ആരോഗ്യം, പാര്‍പ്പിടം എന്നീ മേഖലകള്‍ക്ക് മുഖ്യപരിഗണന നല്‍കുന്ന ബജറ്റാണ് അവതരിപ്പച്ചത്. ലൈഫ് ഭവന പദ്ധതി യിലൂടെ അര്‍ഹരായ മുഴുവന്‍ ഗുണബോക്താക്കള്‍ക്കും വീട് നല്‍കുന്നതിനും, ഫാമിലി ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടനിര്‍മ്മാണത്തിനും, ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു.

ആകെ വരവ് 28,5115612 രൂപയും ആകെ ചെലവ് 28,1234967 രൂപയുമാണ്. പ്രസിഡന്റ് കെ.കെ. ബിന്ദു പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.