മികച്ച നേട്ടവുമായി വിദ്യാര്‍ത്ഥികള്‍: എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ച് കൂത്താളി ഗ്രാമപഞ്ചായത്ത്



പേരാമ്പ്ര: എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കൂത്താളി ഗ്രാമപഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രഡിഡന്റ് കെ കെ ബിന്ദു ഉത്ഘാടനം ചെയ്തു.
എസ്എസ്എല്‍സിയ്ക്ക് ശേഷം ഏത് വിഷയം തിരഞ്ഞെടുക്കണമെന്നതും പ്ലസ്ടുവിന് ശേഷം മികച്ച കരിയറിനായി എന്ത് പഠിക്കണം ഏത് സ്ഥാപനത്തില്‍ പഠിക്കണം എന്നതിനെക്കുറിച്ചുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസും വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ചു. ബോണി ജേക്കബാണ് കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രഡിഡന്റ് കെ കെ ബിന്ദു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി എം അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്‍ന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി രാജശ്രീ, വി ഗോപി, പി നളിനി വാര്‍ഡ് മെമ്പര്‍ മാരായ കെ പി സജീഷ്, പുളക്കണ്ടി കുഞ്ഞമ്മദ്, പി ആര്‍ സാവിത്രി, സി കെ ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ഷാജി എം സ്റ്റീഫന്‍ സ്വാഗതവും ഹെഡ് ക്ലര്‍ക്ക് മിനു പി പി നന്ദിയും പറഞ്ഞു.

[ mid3]